09 जनवरी, 2011

ശമ്പളപരിഷ്കരണം

മാതൃഭൂമി
ജനുവരി 9

ശമ്പളപരിഷ്‌കരണം: സംഘടനകള്‍ക്ക് എതിര്‍പ്പ്




തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിനെതിരെ ജിവനക്കാരുടെ സംഘടനകളുടെ പ്രതിഷേധം വ്യാപകമാകുന്നു.

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് കൃഷി ഓഫീസര്‍മാരോട് നീതി കാണിച്ചില്ലെന്ന് അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരള കുറ്റപ്പെടുത്തി.

സാങ്കേതികേതര വിഭാഗങ്ങളോട് ഉദാരമായ സമീപനം സ്വീകരിക്കുകയും പ്രൊഫഷണലുകളായ കൃഷി ഓഫീസര്‍മാരോട് വിവേചനം കാട്ടുകയുമാണ് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. എന്‍ട്രി കേഡറില്‍ പ്രൊമോഷനില്ലാതെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കൃഷി ഓഫീസര്‍മാര്‍ക്കുപോലും നിലവിലെ ശുപാര്‍ശപ്രകാരം കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീമിലെ രണ്ടാമത്തെ നോണ്‍ കേഡര്‍ പ്രൊമോഷന്‍ ലഭിക്കുകയില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ശമ്പളപരിഷ്‌കരണം വി.എച്ച്.എസ്, പ്ലസ്ടു അധ്യാപകരോടുള്ള വഞ്ചനയാണെന്ന് വി.എച്ച്.എസ്. നോണ്‍ വെക്കേഷണല്‍ ലക്ചറേറഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളും ഇരുട്ടടിയായിരിക്കുകയാണെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആവശ്യത്തിന് മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ നിയമിക്കണമെന്ന കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് അര്‍ഹമായ ശമ്പളസ്‌കെയില്‍ ശുപാര്‍ശ ചെയ്യാത്ത കമ്മീഷന്‍ നിലപാടില്‍ പ്രതിഷേധിച്ച് ജനവരി 15ന് നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമിതി തീരുമാനിച്ചു.

कोई टिप्पणी नहीं:

एक टिप्पणी भेजें